Sunday, July 7, 2013

Converter Lite The best software to convert files

ഇന്ന് കുറെപ്പേരുടെ സങ്കടം മാറ്റിട്ടെ ഉള്ളൂ. Converter Lite സോഫ്റ്റ്‌വെയർ ഉപയോഗിച്ചിട്ടില്ലാത്തവർ വായിച്ചു നോക്കു.... തികച്ചും ഫ്രീ ആയ ഈ സോഫ്റ്റ്‌വെയർ ഒരു പാട് ഉപയോഗപ്പെടും.
======================
ഉപയോഗം പറഞ്ഞേക്കാം.
1. Youtube, Facebook തുടങ്ങിയ സൈറ്റിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്ന വീഡിയോ ഫയലുകൾ mp3 ഫോർമാറ്റിൽ convert ചെയ്യാം. പ്രത്യേകിച്ച് വീഡിയോ പാട്ടുകൾ മൊബൈലിൽ mp3 ഫോർമാറ്റിൽ കയറ്റാം.
2. മറ്റു സൈറ്റുകളിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്ന വീഡിയോകൾ മൊബൈലിൽ പ്ലേ ആകുന്നില്ലെങ്കിൽ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 3gp, mp4 തുടങ്ങിയ ഫോർമാറ്റിൽ മാറ്റി മൊബൈലിൽ ഉപയോഗിക്കാം.(ചിലരുടെ മനസ്സിൽ ലഡ്ഡു പൊട്ടി.)
3.ഏതു ഫോർമാറ്റിലും ഉള്ള ഫയലുകൾ iPhone, iPad, Android smartphone, PSP, PS3, Blackberry തുടങ്ങിയ ഏതു ഉപകരണത്തിലും ഉപയോഗിക്കാൻ തക്ക വിധം മാറ്റിയെടുക്കാം.
4. ഇത് ഒരേ സമയം ഓഡിയോ , വീഡിയോ converter ആയി ഉപയോഗിക്കാം. വളരെ ലളിതവുമാണ്.
========================
ഉപയോഗിക്കാൻ എളുപ്പവഴി പറഞ്ഞു തരാം. സോഫ്റ്റ്‌വെയർ ഓപ്പണ്‍ ചെയ്താൽ കാണുന്ന Drag and Drop a File എന്നാ സ്ഥലത്തേക്ക് convert ചെയ്യേണ്ട ഫയൽ ക്ലിക്ക് ചെയ്തു പിടിച്ചു വലിച്ചിടുക. ഫോർമാറ്റ്‌ ടാബിൽ പോയി ആവശ്യമുള്ള ഫയൽ ഫോർമാറ്റ്‌ തിരഞ്ഞെടുക്കുക. അതിനുശേഷം convert ക്ലിക്ക് ചെയ്യുക. തീർന്നു. convert ചെയ്ത ഫയൽ കാണാൻ convert ചെയ്യേണ്ടിയിരുന്ന ഫയൽ ഉണ്ടായിരുന്ന അതെ ഫോൾഡർ പോയി നോക്കിയാൽ മതി.
=========================
ഡൌണ്‍ലോഡ് ചെയ്യാൻ ഈ ലിങ്കിലേക്ക് വിട്ടോ....
http://www.converterlite.com/
=========================

No comments:

Post a Comment